Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cherthala Taluk Hospital

Alappuzha

ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പ്പിഴ​വ്: പ​രാ​തി​ക്കാ​ര​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ മൊ​ഴി ന​ല്‍​കി

ചേ​ര്‍​ത്ത​ല: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളു​ടെ മു​റി​വി​ല്‍നി​ന്നും 63 ദി​വ​സ​ത്തി​നു ശേ​ഷം ശ​സ്ത്ര​ക്രി​യയി​ലു​ടെ ചി​ല്ലുക​ഷ്ണ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ.​എ​സ്. ദി​ലീ​പ് കു​മാ​ര്‍ പ​രാ​തി​ക്കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യി​ല്‍നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തു.

ഇ​തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​രേ​ഖ​ക​ളും അ​ന്വേ​ഷ​ണസം​ഘം പ​രി​ശോ​ധി​ച്ചു. അ​പ​ക​ട​ശേ​ഷം രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ നോ​ക്കി​യ ഡോ​ക്ട​റി​ല്‍നി​ന്നും സൂ​പ്ര​ണ്ട്, ആ​ര്‍​എംഒ ​മ​റ്റു ഡോ​ക്ട​ര്‍​മാ​രി​ല്‍നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ലു ദി​വ​സ​ത്തി​ന​കം ആ​രോ​ഗ്യ​വ​കു​പ്പി​നു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. ഡി​സം​ബ​ര്‍ 16നു ​ക​ള​വം​കോ​ട​ത്ത് ഓ​ട്ടോ​മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​രി​ക്കേ​റ്റു ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ​യു​ടെ ചി​ല്ലു​ക​ള്‍ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ വ​ല​തു കൈ​യു​ടെ മു​ട്ടി​ന്‍റെ മു​ക​ളി​ല്‍ ത​റ​ച്ചു​ക​യ​റി. ഡോ​ക്ട​ര്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​തെ മു​റി​വി​ല്‍ ഡ്ര​സ് ചെ​യ്തു വി​ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്നാ​ണ് പ​രാ​തി. ഇ​തി​നുശേ​ഷം ര​ണ്ടു ത​വ​ണ മു​റി​വി​ല്‍ ഡ്ര​സു​ചെ​യ്യാ​നെ​ത്തി​യി​ട്ടും ചി​ല്ലു​ക​ള്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല. ര​ണ്ടുമാ​സം പി​ന്നി​ട്ടി​ട്ടും മു​റി​വ് ഉ​ണ​ങ്ങാ​തെ വ​ന്ന​പ്പോ​ഴാ​ണ് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സതേ​ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ലാ​ണ് ചി​ല്ലു​ക​ഷ​ണ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്ത​ത്.അ​തേത്തുട​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. രോ​ഗി​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ളി​ല്‍ സൂ​പ്ര​ണ്ട് ഖേ​ദം അ​റി​യി​ച്ചു. ഇ​നി മ​റ്റൊ​രാ​ള്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​കി​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സൂ​പ്ര​ണ്ട് ഡോ.​എ​സ്.​ആ​ര്‍. ആ​മി​ന പ​റ​ഞ്ഞു.

 

Latest News

Corehub Up